മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ലോക വയോജന ദിനാചരണവും ആദരിക്കലും

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാചാരണം സംഘടിപ്പിച്ചു . സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ 10 വയോജനങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതത്തിന്റെ നല്ലൊരു പങ്കും മാറ്റിവെച്ച വയോജനങ്ങളെ സംരക്ഷിക്കേണ്ടതും അവരുടെ അനുഭവസമ്പത്തിനെ ബഹുമാനിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
VBG RAM G പദ്ധതിയിൽ നിന്ന് ദേവകി (ആനക്കയം), താമി (കോഡൂർ), ഇന്ദിര (മൊറയൂർ), PMAY പദ്ധതിയിൽ നിന്ന് കദീസ കുട്ടി എടക്കോടൻ (മൊറയൂർ), സുമതി പാറയിൽ (പൊന്മള), വസന്ത (മൊറയൂർ) എന്നിവരെയും ആർ. ഡി. ഏജന്റുമാരായ വി. ശാരദ, കെ. രാധ, കെ. ശാരദ, കെ. ആർ. ശോഭന എന്നിവരെയുമാണ് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. കുഞ്ഞീതു, എം.സി. കുഞ്ഞിപ്പ, അനീസ, എം. കെ. നാസർ, എം.സി. മുജീബ്, മണി പുല്ലാണി, സാജിത, റിൻഷാ റിയാസലി, സുഹറ മുംതാസ്,JBDO സീതാലക്ഷ്മി, ഹെഡ് ക്ലാർക്ക് അഖിലേഷ് ടി. എസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തിൽ നന്ദി രേഖപ്പെടുത്തി.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലോക വയോജന ദിനാചാരണം പ്രസിഡൻ്റ് ശ്രീമതി റജുല പെലത്തൊടി