പൂക്കോട്ടൂർ ഗേറ്റ്
1921 ൽ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷുകാരുമായി നടന്ന യുദ്ധത്തിൽ രക്തസാക്ഷികളായ യോദ്ധാക്കളുടെ സ്മരണക്കായി പണി കഴിപ്പിച്ച സ്മാരക കവാടം.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2002 ൽ നിർമാണം തുടങ്ങി 2004 ൽ തുറന്ന് കൊടുത്തു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലേക്കാണ് ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത്. നാഷനൽ ഹൈവേ 966 ൽ അറവങ്കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.