ഇത് നിർമാണത്തിലുള്ള വെബ് സൈറ്റ് ആണ്. നിലവിൽ അപൂർണമാണ്.
നിയമങ്ങളും ചട്ടങ്ങളും

മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഒരു സായുധ പോരാട്ടമായിരുന്ന പൂക്കോട്ടൂർ യുദ്ധത്തെ യുദ്ധമെന്ന് (Battle of Pookkottur) തന്നെ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ നേരിടാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞു മാപ്പിള മുസ്‌ലിങ്ങൾ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആയുധ ശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി. 

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര അദ്ധ്യായമായി  അടയാളപ്പെടുത്തിയ പൂക്കോട്ടൂർ യുദ്ധത്തിന്റെ സ്മാരകമായി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന് മുൻ വശത്താണ് പൂക്കോട്ടൂർ ഗേറ്റ് പണി കഴിപ്പിച്ചിട്ടുള്ളത്