ഇമോഷ്യ - ലോഗോ പ്രകാശനം
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഇമോഷണൽ ഇൻ്റലിജൻസ് പരിശീലന പദ്ധതി 'EMOTIA' യുടെ സോഫ്റ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ അസ്ലു നിർവ്വഹിച്ചു. കുട്ടികളിൽ വൈകാരിക വികാസവും മാനസികാരോഗ്യവും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരമൊരു മാതൃകാ പദ്ധതി നടപ്പാക്കുന്നത്. പ്രസിഡണ്ട് റജുല പെലത്തൊടി അധ്യക്ഷയായി.