സുകൂൻ - പാലിയേറ്റീവ് രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു.

സുകൂൻ - മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്കണ്ടറി പാലിയേറ്റീവ് രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു. മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റജുല പെലത്തൊടി അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി ആശാ പ്രവർത്തകരുടെയും പാലിയേറ്റീവ് ജീവനക്കാരുടെയും വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എ.കെ മെഹനാസ്(ഒതുക്കുങ്ങൽ), ജലീൽ മുണ്ടോടൻ(മൊറയൂർ), ബുഷ്റ (ആനക്കയം), ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വി മുഹമ്മദലി, ഫൗസിയ പെരുമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി നുസ്രത്ത് റഹ്മാൻ, കെ സീനത്ത്, കെ.മൻസൂർ കുഞ്ഞിപ്പു, മെമ്പർമാർ ഉദ്യോസ്ഥർ എന്നിവർ പങ്കെയുത്തി. ഗായകൻ നംഷാദ് മലപ്പുറത്തിൻ്റെ ഗാനവിരുന്നും അരങ്ങേറി. 

സുകൂൻ - മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്കണ്ടറി പാലിയേറ്റീവ് രോഗീ ബന്ധു സംഗമം ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്യുന്നു.