പൗരാവകാശരേഖ 2026
ഓരോ ഭരണ സ്ഥാപനങ്ങളിലും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് വിവിധ ഇനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാക്കുന്ന സമയപരിധിയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന രേഖയാണ് പൗരാവകാശരേഖ. പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തുന്നതു വഴി ഒരു പൗരന് അവകാശപ്പെട്ടത് എന്തൊക്കെ എന്നത് അവർക്കറിയാൻ അവസരമൊരുക്കുന്നതിനോടൊപ്പം അവ ലഭ്യമാകാനുള്ള വഴിയും സുതാര്യമാകുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2026 ൽ പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു.