ഇത് നിർമാണത്തിലുള്ള വെബ് സൈറ്റ് ആണ്. നിലവിൽ അപൂർണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന്‌ നിലവിൽ വരികയും ചെയ്തു. 

കിഴക്ക്പന്തല്ലൂർ മലനിരകളുംപടിഞ്ഞാറ് കടലുണ്ടി പുഴയും അതിർത്തി തിരിക്കുന്നതും 156.20 കി.മീ വിസ്തൃതിയുള്ളതുമായ നിമ്നോന്നത പ്രദേശമാണ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്ആനക്കയംപൂക്കോട്ടൂർമൊറയൂർകോഡൂർപൊന്മളഒതുക്കുങ്ങൽഎന്നീഗ്രാമ പഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നുഗ്രാമ പഞ്ചായത്തുകളുടെ ഭൂപ്രകൃതി വ്യത്യസ്തമാണ്വർഷത്തിൽ 300 സെ.മീ മഴലഭിക്കുന്നുണ്ടെങ്കിലുംമഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാതെ ഒഴുകി പോവുകയാണ്കടലുണ്ടി പുഴയും ഇരുപത്തിഞ്ചോളം പ്രധാന തോടുകളുംകൈത്തോടുകളുംകുളങ്ങളും കിണറുകളുമാണ് പ്രധാന ജലസേചന സ്രോതസ്സുകൾ