സംസ്ഥാന സർക്കാർ
പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി എന്നീ താലൂക്കുകളിലായാണ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂക്കോട്ടൂർ, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, പൊന്മള എന്നീ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്. പൂക്കോട്ടൂർ, മൊറയൂർ, ആനക്കയം, പന്തല്ലൂർ, കോഡൂർ, ഒതുക്കുങ്ങൽ, പൊന്മള എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് 156.20 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 17 ഡിവിഷനുകളുമുണ്ട്. നിലവിൽ ഉമ്മത്തൂർ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട റജുല പെലത്തൊടി പ്രസിഡൻ്റും മറ്റത്തൂർ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷൗക്കത്തലി കടമ്പോട്ട് വൈസ് പ്രസിഡൻ്റുമാണ്.
റജുല പെലത്തൊടി
പ്രസിഡൻ്റ്
ഷൗക്കത്തലി കടമ്പോട്ട്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
സീനത്ത് കെ
ചെയർപേഴ്സൺ, വികസന സ്റ്റാന്ഡിംഗ് കമ്മിററി
കെ മുഹമ്മദ് മൻസൂർ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
കെ പി നുസ്റത്ത്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്ഡിംഗ് കമ്മിററി
വിനോദ് പട്ടാളത്തിൽ
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : മലപ്പുറം റവന്യൂ ജില്ല : മലപ്പുറം ഉൾപ്പെടുന്ന താലൂക്ക് ...